LETS LEARN...........


Friday 18 September 2020

സാമ്പത്തിക ശാസ്ത്രം എന്ന ശാസ്ത്ര ശാഖ



          നിത്യജീവിതത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വിഷയമാണ് സാമ്പത്തികശാസ്ത്രം. സാമ്പത്തിക ശാസ്ത്രം എന്നത് ഒരു ശാസ്ത്ര ശാഖ ആകുന്നത് സമ്പദ്ഘടനയുടെ പ്രവർത്തനങ്ങൾ കൃത്യമായി ശാസ്ത്രീയമായി അവതരിപ്പിക്കുന്നതിലൂടെയാണ്. ഒരു വ്യക്തിയുടെയോ ഒരു സ്ഥാപനത്തിന്റെyo ഒരു കൂട്ടം സ്ഥാപനങ്ങളുടെയോ  മാത്രമല്ല ഗവൺമെന്റിന്റെ തന്നെ പ്രവർത്തനങ്ങളെ കൃത്യമായി വിലയിരുത്തുവാനും ശാസ്ത്രീയമായി അവതരിപ്പിക്കുവാനും ഈ ശാസ്ത്ര ശാഖ  സഹായിക്കുന്നു. 


 സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രാധാന്യം  ഒരു ഉദാഹരണത്തിലൂടെ അവതരിപ്പിക്കാം.

         രോഗം വന്നാൽ നമ്മൾ എന്താണ് ചെയ്യുന്നത് ആദ്യം തന്നെ ROക കാരണം മനസ്സിലാക്കുന്നതിനായി ഒരു പ്രഗല്ഭനായ ഡോക്ടറെ സമീപിക്കും അദ്ദേഹം കൃത്യമായി രോഗത്തെ വിലയിരുത്തി രോഗകാരണം കണ്ടെത്തി മതിയായ നിർദ്ദേശങ്ങളും മരുന്നും നൽകും ഈ ഉദാഹരണം പോലെയാണ് സമ്പദ്ഘടനയിലെ എക്കണോമിസ്റ്റ് അഥവാ സാമ്പത്തിക വിദഗ്ധൻTE പ്രവർത്തനവും മതിയായ ലഭ്യമായ  വിവരങ്ങൾ ശേഖരിച്ച് സമ്പദ്ഘടനയുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മതിയായ പരിഹാരം നിർദ്ദേശിക്കുന്ന സമ്പദ്ഘടനയുടെ ഡോക്ടറായാണ് സാമ്പത്തിക ശാസ്ത്രജ്ഞനെ വിലയിരുത്തുന്നത് ആ അർത്ഥത്തിൽ നമ്മുടെ നിലനിൽപ്പിനെ തന്നെ ഏറെ സ്വാധീനിക്കുന്ന ഒരു ശാസ്ത്ര ശാഖ തന്നെയാണ് സാമ്പത്തികശാസ്ത്രം. നിത്യജീവിതത്തിൽ ഓരോ വ്യക്തിയുടെയും എല്ലാ പ്രവർത്തനങ്ങളെയും നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്ന ഒരു ശാസ്ത്രശാഖയാണ് സാമ്പത്തികശാസ്ത്രം കൃത്യമായ ചില ശാസ്ത്രീയ നിയമങ്ങൾ സാമ്പത്തികശാസ്ത്രത്തിൽ അവതരിപ്പിക്കുന്നുണ്ട് അവ കൃത്യമായി മനസ്സിലാക്കുന്നതിൽ ഊടെ സമ്പദ്ഘടനയുടെ പ്രവർത്തനങ്ങൾ കൃത്യമായി മനസ്സിലാക്കുവാനും ആ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങളെ വേഗത്തിൽ തിരിച്ചറിയുവാനും അVAYE ഉന്മൂലനം ചെയ്യാൻ കൈക്കൊള്ളേണ്ട പരിഹാരനിർദ്ദേശങ്ങൾ വേഗത്തിൽ കണ്ടെത്തുവാനും പരിഹരിക്കുവാനും സാധിക്കുന്നു. 

                   ലോകത്തിന്റെ മിക്ക പ്രശ്നങ്ങൾക്കും കാരണം സമ്പത്തിന് അശാസ്ത്രീയമായ വിനിയോഗവും സാമ്പത്തിക ശാസ്ത്രത്തിൽ ഉള്ള അറിവിന്റെ അപര്യാപ്തത മൂലവും ആണ് നമ്മുടെ ജീവിതവുമായി വളരെ ബന്ധം പുലർത്തുന്ന ഈ ശാസ്ത്രശാഖ മനസ്സിലാക്കേണ്ടത് അനിവാര്യം തന്നെയാണ് അങ്ങനെയെങ്കിൽ മാത്രമേ നാം നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുകയുള്ളൂ. സാമ്പത്തിക ശാസ്ത്ര പഠനത്തിലൂടെ വ്യക്തിയേയും ഒരുകൂട്ടം വ്യക്തികളെയും സ്ഥാപനങ്ങളെയും ഗവൺമെന്റ് നെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും കൃത്യമായിത്തന്നെ പഠിക്കുന്നുണ്ട് ഇത്തരം പഠന പ്രവർത്തനങ്ങളിലൂടെ സമ്പദ്ഘടനയുടെ എല്ലാ തലത്തിലുള്ള പ്രവർത്തനവും വളരെ വ്യക്തതയോടെ മനസ്സിലാക്കാൻ സാധിക്കുന്നു അങ്ങനെ മനസ്സിലാക്കുന്നതിലൂടെ  സമ്പദ്ഘടനയിൽ പ്രവർത്തിക്കേണ്ട ഇടപെടേണ്ട അനുവർത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാൻ കഴിയുന്നു.

            സാമ്പത്തിക ശാസ്ത്രത്തിൽ വൈദഗ്ധ്യം നേടി എടുക്കുന്നതിലൂടെ മാത്രമാണ്  നാം നേരിടുന്ന രാജ്യം നേരിടുന്ന സമ്പദ്ഘടന നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നത്. സാമ്പത്തികശാസ്ത്രം ഒരു ഐച്ഛികവിഷയമായി പഠിക്കുന്നതിലൂടെ വിദ്യാർത്ഥിക്ക് സമ്പദ്ഘടനയിലെ എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും കൃത്യമായ ധാരണയും അവബോധവും രൂപപ്പെടുത്താൻ കഴിയുന്നു അതുകൊണ്ടുതന്നെ ശാസ്ത്ര വിഷയങ്ങളെ പോലെതന്നെ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് സാമ്പത്തികശാസ്ത്രം ഈ വിഷയത്തിന് പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണ് 1969 മുതൽ സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നൽകിവരുന്നത്. അതുകൊണ്ട് സാമ്പത്തിക വൈദഗ്ധ്യം നേടിയെടുക്കാൻ നാമെല്ലാവരും ഈ വിഷയം കൃത്യമായിത്തന്നെ പഠിക്കേണ്ടതുണ്ട് സാമ്പത്തിക ശാസ്ത്രം എന്ന ശാസ്ത്ര ശാഖ യിലേക്ക് എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം....



MUHAMMED NOUFAL M
comment to :kakkunouf@gmail.com
9746639113

WHY STUDY ECONOMICS

  How to use Scarce resources to produce valuable commodity and distribute among different people Explain wide array of activities like inte...